ജനമൈത്രി പോലീസ്

വേങ്ങരപോലീസ്സ്റ്റേഷന്‍:

ph:2450210 ,9497980690

വനിതാസെല്‍ :മലപ്പുറം:

ph:0483-2734830

എസ്.പി.ഓഫിസ് .മലപ്പുറം:

ph:0483-2734377



»കമ്പിപ്പാര ,വെട്ടുകത്തി തുടങ്ങിയ ആയുധങ്ങള്‍ വീടിനു വെളിയില്‍ എളുപ്പം കിട്ടത്തക്കവിധം വെക്കാതിരിക്കുക.
»ഒരു സ്വിച്ചിട്ടാല്‍ വീടിനു വെളിയിലുള്ള എല്ലാ ലൈറ്റുകളും ഒരുമിച്ചു കത്തുന്ന മാസ്റ്റെര്‍ സ്വിച്ച് ഖടിപ്പിക്കുക.
»തനിച്ചു താമസിക്കുന്ന പ്രായമായവരുടെ കാര്യത്തില്‍ ശ്രദ്ധിക്കുക.
»ആവശ്യമുള്ളവ ഒഴികെ മറ്റു ആഭരണങ്ങളും പണവും ബാങ്കില്‍ നിക്ഷേപിക്കുക.
»പോലീസ്‌ സ്റ്റേഷന്‍ ഫോണ്‍ നമ്പര്‍ എളുപ്പം കാണുന്ന സ്ഥലത്ത് വലിയ അക്ഷരത്തില്‍ എഴുതി വെക്കുക.
»വീട് പൂട്ടിപോകുന്ന സമയത്ത് ഗേറ്റ്,വാതില്‍ എന്നിവ പുറമേ നിന്ന് പൂട്ടിയ നിലയില്‍ കാണുന്നതും പത്രം സമയം കഴിഞ്ഞിട്ടും മുറ്റത്ത് കിടക്കുന്നതും ലൈറ്റ് കത്തിക്കിടക്കുന്നതും വീട്ടില്‍ ആളില്ലാതത്തിന്റെ തെളിവായി കാണും.
»കള്ളന്‍ ഭീഷനിപ്പെടുതിയാല്‍ കിടന്ന സ്ഥലത്തുനിന്നു എടുതുകൊടുക്കാവുന്ന വിധത്തില്‍ വിലപിടിപ്പുള്ള സാധനങ്ങളോ,താക്കോലോ വെക്കരുത്.അല്പം ദൂരെ വെച്ചാല്‍ എഴുന്നേറ്റു നടക്കുന്നതിനിടയില്‍ എന്തെങ്കിലുമൊരു ഉപായം മനസ്സില്‍ തോന്നും.
»അപരിജിതരുമായി ഇടപഴകുമ്പോള്‍ ശ്രധാലുക്കലവുക.
»വീട്ടില്‍ ആളില്ലെങ്കിലും രാത്രിയില്‍ ഒരു ലൈറ്റെങ്കിലും ഇടുക.
»വീട് പൂട്ടിപോകുമ്പോള്‍ അയല്‍ക്കാരെയും പറ്റുമെങ്കില്‍ പോലീസിലും വിവരമറിയിക്കുക.
»രാത്രി സമയത്ത് വിലപിടിപ്പുള്ള വസ്തുക്കളും ആഭരണങ്ങളും കൊണ്ട് യാത്ര ചെയ്യാതിരിക്കുക.
»ഇരുചക്രവാഹനങ്ങള്‍ ചങ്ങല ഉപയോകിച്ച് ബന്ധിക്കുക.
»പാര്‍ക്കിംഗ് ഏരിയയില്‍ വാഹനം പാര്‍ക്ക് ചെയ്യുമ്പോള്‍ ആരുടെയെങ്കിലും ശ്രധയില്പെടുത്തുക.
»വാഹനത്തിന്റെ ഡോറുകള്‍ തുറന്നിടരുത്,ഗ്ലാസ്സുകള്‍ പൂര്‍ണ്ണമായും ഉയര്തിയെന്നു ഉറപ്പുവരുത്തുക.
»താക്കോല്‍ വാഹനതിനകത്തോ ഡോരിലോ മറന്നു പോകാതിരിക്കാന്‍ ശ്രദ്ധിക്കുക.
»അലാറം സംവിധാനം ഏര്‍പ്പെടുത്തുക.അപരിചിതര്‍ക്ക് ലിഫ്ട്ടുനല്കാതിരിക്കുക.
»പാര്‍ക്ക് ചെയ്തുപോകുമ്പോള്‍ ഒറിജിനല്‍ രേഖകള്‍ വണ്ടിയില്‍ തന്നെ സൂക്ഷിക്കുന്നത് ഒഴിവാക്കുക.
»വിലപിടിപ്പുള്ള വസ്തുക്കള്‍ ഇന്‍ഷുര്‍ ചെയ്യുക.
»കിടപ്പുമുറികള്‍ അകത്തുനിന്നും പൂട്ടുക.
»വാതിലിനും ജനലിനും ഗ്രില്ലുകള്‍ ഉറപ്പിക്കുക.
»ഉറങ്ങുമ്പോള്‍ സ്വര്‍ണഭാരണങ്ങള്‍ ധരിക്കാതിരിക്കുക.
»ആളെ തിരിച്ചറിഞ്ഞ ശേഷം മാത്രം വാതില്‍ തുറക്കുക.
»വാഹന മോഷണം തടയാന്‍ ഗയ്റ്റ് പൂട്ടിയിടുക.
»വാതിലുക ഭദ്രമായി അടച്ചെന്നു ഉറപ്പിക്കുക.
»ചെറിയ കുട്ടികളെ കൊണ്ട് വാതില്‍ തുറപ്പിക്കതിരിക്കുക.
  ©Copyright 2010 vengaraonline. All rights reserved- site designed by subankutalur

Back to TOP