വി.സി.ബാലകൃഷ്ണ പണിക്കര്‍

മലപ്പുറം ജില്ലയില്‍ വേങ്ങര അങ്ങാടിയില്‍ നിന്നും വേങ്ങര-മലപ്പുറം റോഡിലൂടെ ഏകദേശം ഒന്നര കിലോമീറ്റെര്‍ കിഴക്കോട്ടു നടന്നാല്‍ 'വി.സി.ബാലകൃഷ്ണ പണിക്കര്‍ സ്മാരക വായനശല'യും കുറ്റാളൂര്‍ വിഷ്ണുക്ഷേത്രവും കാണാം.അവിടെനിന്നും റോഡ്‌ ഒരിറക്കം കഴിഞ്ഞു പാഠം കാണാം 'ഊരകം കീഴ്മുറി'-കുന്നത്ത് എന്നാണു ഈ സ്ഥലത്തേക്ക് പറഞ്ഞുവരുന്നത്.അവിടെ റോഡിന്റെ വടക്കുവശത്ത് വീതികുറഞ്ഞ പാടത്തിനക്കാരെ തെങ്ങും കവുങ്ങും ഇടകലര്‍ന്നു നില്‍ക്കുന്ന ഒരു ചെറിയ വളപ്പുണ്ട്.ആ വളപ്പിലായിരുന്നു വി.സി.യുടെ ജന്മവീട്.തരവാട്ടുപേര്'വെള്ളാട്ട് ചെമ്മലന്ചീരി'.ആ വീട് നിന്നിരുന്ന സ്ഥലം ഇന്നൊരു പുറത്തരപോലുമില്ലാതെ അന്യാദീനപ്പെട്ടുകിടക്കുന്നു!! ... സാഹിത്യ നഭസ്സിലെ കൊള്ളിമീന്‍'എന്ന് വിളിക്കപ്പെടാന്‍ തക്കവണ്ണം അത്ര ഹ്രസ്വവും ഉജ്ജ്വലവുമായിരുന്നു വി.സി.ബാലകൃഷ്ണപണിക്കരുടെ ജീവിതം.അദ്ദേഹം ജനിച്ചത്1064കുംഭത്തിലെ ചതയം നാളിലായിരുന്നുവെന്നു കവി കേസരി പി.വി.കൃഷ്ണവര്യരും മഹാകവി ഉള്ളൂരും രേഖപ്പെടുത്തിയിട്ടുണ്ട്.1064കുംഭത്തിലെ ചതയം .19ആം തിയതി വെള്ളിയാഴ്ച-ക്രിസ്താബ്ദം മാര്‍ച്ച്‌1ആം തിയ്യതിയായിരുന്നു.
  ©Copyright 2010 vengaraonline. All rights reserved- site designed by subankutalur

Back to TOP