history

വേങ്ങര,പതിറ്റാണ്ടുകള്‍ക്ക് മുന്‍പേ ചുക്ക് കച്ചവടത്തിലൂടെ പ്രശസ്തിയാര്‍ജിച്ച മലഞ്ചരക്ക് വിപണിയാണ് ഈനാട് .വേങ്ങര എന്നാ പേരിന്റെ ഉത്ഭവത്തെകുറിച്ച് ഒരു ഏക അഭിപ്രായം ഇതുവരെ ഉണ്ടായിട്ടില്ല ..ഗള്‍ഫ്‌ സ്വാദീനം കൊണ്ട് ദ്രുത ഗതിയില്‍ പുരോഗതികൈവരിച്ച സ്ഥലമാണിത്,പുരോഗതിയുടെ വേഗം കാരണം 'വേഗത്തിന്റെ കര'എന്നപേര് ലോപിച്ച് 'വേങ്ങര'ആയതാവമെന്നു കവി കുഞ്ഞുണ്ണി മാഷ് അഭിപ്രായപ്പെട്ടിട്ടുണ്ട്. പണ്ടുകാലത്ത് 'വേങ്ങ'മരങ്ങള്‍ ധാരാളമുള്ള സ്ഥലമായിരുന്നതുകൊണ്ടാണ് 'വേങ്ങര'എന്ന പേര് വന്നതെന്ന് പഴമക്കാര്‍ അഭിപ്രായപ്പെട്ടിടുണ്ട്. ഉയര്‍ന്ന ഭൂപ്രദേശമായതുകൊണ്ട് ഉയര്‍ന്ന കര എന്ന അര്‍ത്ഥത്തില്‍ 'വന്‍കര' എന്ന് വിളിച്ചിരുന്നു എന്നും ഇത് ലോപിച്ചാണ് വേങ്ങര ആയതെന്നു മറ്റൊരഭിപ്രയവുമുണ്ട്.
മലപ്പുറം ജില്ലാ ആസ്ഥാനത്തുനിന്നും പതിനാറു കിലോമീറ്റെര്‍ പടിഞ്ഞാറുമാറി വേങ്ങര പഞ്ചായത്ത്‌ നിലകൊള്ളുന്നു. മലബാര്‍ ഡിസ്‌ട്രിക്റ്റ് ബോര്‍ഡിനു കീഴിലായിരുന്ന വലിയോറ,കണ്ണമങ്കലം അംശങ്ങളില്‍ 1954-55 കാലഖട്ടത്തില്‍ വെവ്വേറെ പഞ്ചായത്തുകള്‍ നിലവിലുണ്ടായിരുന്നു. അക്കാലത്ത് ഇന്നത്തെ പോലെ തിരഞ്ഞെടുപ്പ് നടത്തിയായിരുന്നില്ല ,വോട്ടര്‍മാര്‍ കൈപൊക്കിയാണ് പഞ്ചായത്ത് പ്രസിഡന്റിനെ തെരഞ്ഞെടുത്തിരുന്നത് .1961ല്‍ കേരള സര്‍കാരിന്റെ ജി.ഒ (എം .എസ്)196/61/തിയ്യതി.28-12-1961നമ്പര്‍ ഉത്തരവ് പ്രകാരം വേങ്ങര ,കണ്ണമങ്കലം വില്ലേജുകള്‍ കൂടി ഉള്പെടുതിയും ,വലിയോറ,കണ്ണമങ്കലം പഞ്ചായത്തുകള്‍ ലയിപ്പിച്ചും വേങ്ങര ആസ്ഥാനമായി പുതിയ പഞ്ചായത്ത്‌ രൂപീകരിച്ചു. 1961 ഡിസംബര്‍ മാസത്തില്‍ 11വാര്‍ഡുകളോട് കൂടി നിലവില്‍ വന്ന പുതിയ പഞ്ചായത്തില്‍ 1964ല്‍ ആദ്യ തെരഞ്ഞെടുപ്പ് നടന്നു.എഴാം വാര്‍ഡ്‌ല്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട ചാക്കീരി അഹമ്മദ്കുട്ടി സാഹിബായിരുന്നു പ്രഥമ പ്രസിഡന്റ്. ഇദ്ദേഹം പിന്നീട് കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും നിയമ സഭാ സ്പീകരുമായി സേവനമാനുഷ്ടിചിട്ടുന്ദ്.
  ©Copyright 2010 vengaraonline. All rights reserved- site designed by subankutalur

Back to TOP