Browse » Home »
» vengarayiloode
vengarayiloode
വേങ്ങര:- ഈ പേരിനു പിന്നില്‍ ഐതിഹ്യങ്ങള്‍ വല്ലതുമുണ്ടോ എന്നറിയില്ല. !( കടല്‍ നീങ്ങി ഉണ്ടായ വെളുത്ത കര എന്ന അര്‍ത്ഥത്തില്‍ വെണ്‍ (വെളുത്ത) കര എന്ന വാക്കുകള്‍ ചേര്‍ന്നാണ് വേങ്ങര എന്ന പദം ഉണ്ടായത് എന്ന് കേള്‍ക്കുന്നു . ഈ സൈറ്റ് സന്ദര്‍ശിക്കുന്ന വേങ്ങരയുടെ പഴങ്കഥ അറിയാവുന്ന "കാരണവന്മാര്‍ " ആ വിവരവും കൂടി ഉള്പെടുത്താനുള്ള അവസരം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു.) വേങ്ങരയുടെ അതിരുകള്‍.. പടിഞ്ഞാറ് നാഷണല്‍ ഹൈവെ 17 ..കിഴക്ക് മലപ്പുറത്തിന്റെ ടൂറിസം ഭൂപടത്തില്‍ ഇടം നേടിയ ,പ്രകൃതി വിഭവങ്ങള്‍ കൊണ്ട് സമ്പന്നമായ ഊരകം മല..തെക്ക് മലപ്പുറം ജില്ലയെന്ന സുന്ദരിക്ക് അരഞ്ഞാണ്‍ അണിയിച്ച കടലുണ്ടിപ്പുഴ ..വടക്ക് കരിപ്പൂര്‍ വിമാനത്താവളം.. ഹിന്ദുക്കള്‍ മാപ്പിളമാര്‍ താഴ്ന്ന ജാതി മേല്‍ജാതി പുത്തന്‍ വാദി പാരമ്പര്യ മുസ്ലിം എന്നൊന്നും വ്യത്യാസ മില്ലാതെ കൊടിയുടെ നിറം നോക്കാതെ കഴിയുന്നവരാണ് വേങ്ങരക്കാര്‍. മത സൌഹാര്‍ദ്ധത്തിന്റെ മലപ്പുറം പൈതൃകത്തിന് വിലപ്പെട്ട സംഭാവന നല്‍കാന്‍ വേങ്ങരക്കാര്‍ക്കായിട്ടുണ്ട്. മുസ്ലിം സമുദായക്കാരാണ് ഒട്ടു മുക്കാലും. ഖിലാഫത്ത് സമര ചരിത്രത്തിലും മമ്പുറം തങ്ങളുടെ പടയോട്ട ചരിത്രത്തിലും പ്രസിദ്ധമായ ചേറൂര്‍ സിഥിതി ചെയ്യുന്നത് വേങ്ങരയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയാണ്. പ്രസിദ്ധമായ അമ്മാഞ്ചേരിക്കാവും തൊട്ടടുത്തായി നിരവധി മിനാരങ്ങളും തല ഉയര്‍ത്തി നില്‍ക്കുന്നത് മനംനിറയുന്ന കാഴ്ചയാണ്. നിരവധി മത ഭൌധിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വേങ്ങരയില്‍ സ്ഥിതി ചെയ്യുന്നു. പാണക്കാട് പൂക്കോയതങ്ങള്‍ സ്മാരക യത്തീം ഖാന ,ഊരകം നവോദയ ,വലിയോറ ദാറുല്‍ മആരിഫ്,അല്‍ ഇഹ്സാന്‍ ,ഇരിങ്ങല്ലൂര്‍ മജ്മഹ് ,മമ്പീതി മര്‍ക്കസ് തുടങ്ങി മലപ്പുരത്തിന്റെ വിദ്യാഭ്യാസ രംഗത്തിനു സമഗ്ര സംഭാവനകള്‍ നല്‍കുന്ന നിരവധി സ്ഥാപനങ്ങള്‍ വേങ്ങരയിലും പരിസര പ്രദേശങ്ങളിലും തല ഉയര്‍ത്തി നില്‍ക്കുന്നു. ഒരു കാലത്ത് കേരളത്തിലെ ഏറ്റവും വലിയ പഞ്ചായത്തായിരിന്നു വേങ്ങര പിന്നീട് അത് വിഭജിച്ചു. ഗ്രാമീണ പരിശുദ്ധിയുടെ മങ്ങലേല്‍ക്കാത്ത പര്യായമാണ് വേങ്ങരക്കാര്‍..തിങ്കളാഴ്ചകളിലെ വേങ്ങര ചന്ത ആധുനികതയുടെ അതിപ്രസരത്തിനിടയിലും മാറ്റോടെ പഴമയുടെ പുതുമ നിലനിര്‍ത്തുന്നു....[ നിങ്ങള്‍ക്കറിയാവുന്ന വിവരങ്ങള്‍ മേയില്‍ചെയ്യുക - vengaraonline@gmail.comമലയാളത്തില്‍ എഴുതുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക